കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,200 രൂപയും പവന് 41,600 രൂപയുമായി.
തിങ്കളാഴ്ച പവന് 160 രൂപ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അത്രതന്നെ വില താഴ്ന്നത്. റെക്കോര്‍ഡ് നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില.
Read Also : മുംബൈ വിമാനത്താവളത്തിൽ 8 കിലോ സ്വർണ്ണവുമായി രണ്ട് പേർ പിടിയിൽ
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4300 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണി വില 75 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Post Your Comments