MollywoodLatest NewsCinemaNewsEntertainment

ശബരിമലയുടെ പരിസരങ്ങളിൽ പടം ഷൂട്ട് ചെയ്താൽ അത് സംഘപരിവാര്‍ സിനിമ ആകുമോ? – സംവിധായകൻ അനൂപ് പണിക്കര്‍

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. സിനിമ റിലീസ് ആയി ഇത്ര ദിവസം കഴിഞ്ഞിട്ടും, വിജയുടെ വാരിസ്, അജിത്തിന്റെ തുനിവ് എന്നീ ബിഗ് ബജറ്റ് ചിത്രത്തിൽ റിലീസിനെത്തിയിട്ടും മാളികപ്പുറം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സിനിമ ഇറങ്ങിയ സമയം മുതൽ ചിത്രത്തിനെതിരെ സംഘപരിവാര്‍ രാഷ്ട്രീയം പറയുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കഡാവർ എന്ന ചിത്രത്തിൻറെ സംവിധായകൻ അനൂപ് പണിക്കർ.

തന്റെ രാഷ്ട്രീയം ആർഎസ്എസ് ആണ്, എന്ന ആമുഖത്തോടെയാണ് അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പ് തുടങ്ങുന്നത്. മാളികപ്പുറം എന്ന ചിത്രം പ്രിയപ്പെട്ടതാകാൻ പല കാരണങ്ങളുമുണ്ട്. കഡാവർ എന്ന ചിത്രത്തിൻറെ എഴുത്തുകാരൻ അഭിലാഷ് പിള്ള, തന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന വിഷ്ണു ശശി ശങ്കർ എല്ലാത്തിലുമുപരി അയ്യപ്പനോടുള്ള ഭക്തി. തന്റെ ഭക്തിക്ക് തൃപ്തി നൽകിയ ചിത്രമായിരുന്നു മാളികപ്പുറമെന്ന് അദ്ദേഹം പറയുന്നു.

‘അയ്യപ്പനെ ആരാധിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന ചേരുവകൾ ആ സിനിമയിലുണ്ട്. ചിലർ ഈ സിനിമയിൽ ഹിന്ദുയിസം, ആർഎസ്എസ് അജണ്ടകൾ എന്നിവ ഒളിച്ചു കടത്തുന്നു എന്ന് പ്രചരിപ്പിക്കുന്നു. ഒരു കൊച്ചു കുട്ടിയുടെ തോന്നലുകളെ ചിത്രീകരിച്ചു എന്നതിനപ്പുറം ഇതിൽ എവിടെയാണ് ഒളിച്ചു കടത്താൻ ശ്രമിക്കുന്നത്. മലപ്പുറത്ത് ചെയ്യുന്ന സിനിമകൾക്ക് എന്തെങ്കിലും പ്രത്യേക താൽപര്യങ്ങൾ ഉണ്ടെന്ന് ആരും എവിടെയും പറഞ്ഞതായി കണ്ടിട്ടില്ല. കോട്ടയത്ത് വച്ച് ചെയ്യുന്ന സിനിമകൾക്കും അങ്ങനെ ഒരു താല്പര്യമുള്ളതായി പറഞ്ഞു കേട്ടിട്ടില്ല. അപ്പോൾ പിന്നെ എന്താണ് ശബരിമലയുടെ പരിസരങ്ങളിൽ പടം ഷൂട്ട് ചെയ്താൽ ഉള്ള കുഴപ്പം. ഞാൻ ആർഎസ്എസിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്. എന്നാല്‍ വ്യത്യസ്ഥ മതത്തിലുമുള്ള സഹോദരങ്ങളെ സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ. രാഷ്ട്രീയം വ്യക്തിപരമായ സ്വാതന്ത്ര്യം മാത്രമാണ്. നമ്മുടെ കുടുംബത്തിൽ അമ്മയ്ക്കും അച്ഛനും അനിയത്തിക്കും ജേഷ്ഠനും ഒക്കെ വ്യത്യസ്തമായ രാഷ്ട്രീയമായിരിക്കും ഉണ്ടാവുക. കുടുംബങ്ങളിൽ എല്ലാതരത്തിലുള്ള ചർച്ചകളും നടക്കാറുണ്ട്. സ്നേഹപൂർവ്വമായ വഴക്കുകൾ ഉണ്ട്. ആ ബോധം തന്നെ സമൂഹത്തിലും അപ്ലൈ ചെയ്തു ചെയ്തു കൂടെ?’, അനൂപ് ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button