കാനറ ബാങ്ക്: വിവിധ തരത്തിലുള്ള ഡെബിറ്റ് കാർഡുകളുടെ സേവന നിരക്കുകൾ വർദ്ധിപ്പിച്ചു

പുതുക്കിയ നിരക്കുകൾ 2023 ഫെബ്രുവരി 13 മുതലാണ് പ്രാബല്യത്തിലാകുക

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക് വിവിധ തരത്തിലുള്ള ഡെബിറ്റ് കാർഡുകളുടെ സേവന നിരക്ക് വർദ്ധിപ്പിച്ചു. ഇതിനുപുറമേ, വാർഷിക നിരക്കുകൾ, ഡെബിറ്റ് കാർഡ് റീപ്ലേസ്മെന്റ് ചാർജുകൾ എന്നിവയും പരിഷ്കരിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ 2023 ഫെബ്രുവരി 13 മുതലാണ് പ്രാബല്യത്തിലാകുക. നിരക്കുകൾ അറിയാം.

പ്രതിവർഷം വാർഷിക ഫീസ് ഇനത്തിൽ ക്ലാസിക് കാർഡിന് 150 രൂപയും, പ്ലാറ്റിനം കാർഡിന് 250 രൂപയും, ബിസിനസ് കാർഡിന് 300 രൂപയുമായിരുന്നു ഈടാക്കിയിരുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം, ക്ലാസിക് കാർഡിന് 200 രൂപയും, പ്ലാറ്റിനം, ബിസിനസ് കാർഡുകൾക്ക് 500 രൂപയുമാണ് ഈടാക്കുക.

Also Read: കാസർഗോഡ് നിരോധിത നോട്ടുകളുമായി ഒരാൾ പിടിയിൽ

പുതുക്കിയ നിരക്കുകൾ അനുസരിച്ച്, 1,000 രൂപയിൽ താഴെയുള്ള ചെക്ക് തുകയ്ക്ക് 200 രൂപയും 1,000 രൂപ മുതൽ 10 ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്ക് 300 രൂപയുമാണ് നിരക്ക് ഈടാക്കുക. 10 ലക്ഷം മുതൽ 50 ലക്ഷം വരെയുള്ളതിന് 500 രൂപയാണ് നിരക്ക്. 50 ലക്ഷം മുതൽ ഒരു കോടി വരെയുള്ള ചെക്കുകൾക്ക് 1,000 രൂപയും ഒരു കോടിക്ക് മുകളിൽ ഉള്ളതിന് 2,000 രൂപയുമാണ് പുതുക്കിയ ചാർജ്.

ഡെബിറ്റ് കാർഡ് റീപ്ലേസ്മെന്റിന് 150 രൂപയാണ് ഈടാക്കുക. മുൻപ് ക്ലാസിക് കാർഡ് ഉടമകളിൽ നിന്ന് റീപ്ലേസ്മെന്റ് നിരക്കുകൾ ഈടാക്കിയിരുന്നില്ല.

പ്രതിവർഷം ബിസിനസ് ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 300 രൂപയാണ് ഡെബിറ്റ് കാർഡ് നിഷ്ക്രിയ ഫീസ് ഇനത്തിൽ ഈടാക്കുക.

Share
Leave a Comment