Latest NewsNewsBusiness

ബാങ്ക് ഓഫ് മഹാരാഷ്ട്ര: മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു

ഇത്തവണ പ്രവർത്തന ലാഭത്തിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 775 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. ഇതിനുപുറമേ, നിക്ഷേപ വളർച്ചയും, അറ്റാദായവും ഉയർന്നിട്ടുണ്ട്. നിക്ഷേപ വളർച്ച 12 ശതമാനം വർദ്ധനവോടെ 2,08,436 കോടി രൂപയായാണ് ഉയർന്നത്. അറ്റാദായം 138.76 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

ഇത്തവണ പ്രവർത്തന ലാഭത്തിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രവർത്തന ലാഭം മുൻ വർഷത്തെ 1,162 കോടി രൂപയിൽ നിന്ന് 1,580 കോടി രൂപയായി വർദ്ധിച്ചു. നാലാം പാദത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി വിവിധ നീക്കങ്ങൾ ബാങ്ക് നടത്തുന്നുണ്ട്. നാലാം പാദത്തിലെ ഓഹരി വിഹിതം 500 മുതൽ 1,000 കോടി രൂപ വരെയാണ് ഉയർത്താൻ പദ്ധതിയിടുന്നത്. കൂടാതെ, നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 2,200 ശാഖകളുമായി പ്രവർത്തനം വിപുലീകരിക്കുന്നതാണ്.

Also Read: സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധന; കഴിഞ്ഞ വർഷം റിപ്പോര്‍ട്ട് ചെയ്തത് 4215 കേസുകള്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button