ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് അഭിമാനമായി വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം താണ്ടി വന്ദേഭാരത് ട്രെയിനുകള്‍. തിരഞ്ഞെടുത്ത സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തി, കൂടുതല്‍ വേഗത്തില്‍ സുരക്ഷിതമായും കുറഞ്ഞ സമയത്തിലും യാത്രക്കാരെ എത്തിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസുകള്‍ എളുപ്പത്തിലുള്ള ട്രെയിന്‍ യാത്രകള്‍ സാധ്യമാക്കുന്നു.
Read Also: സംസ്ഥാനത്ത് നികുതി വർധിപ്പിക്കാൻ തീരുമാനം: കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍
മികച്ച സീറ്റിങ് സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്നവയാണ് ഇവ. ഇപ്പോഴിതാ രാജ്യത്തെ എട്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസിനും തുടക്കമായിരിക്കുകയാണ്. തെലുങ്കാനയിലെ സെക്കന്ദരാബാദിനെയും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്നതാണ് ഇത്.
രാജ്യത്തെ ഏറ്റവും പുതിയ വന്ദേഭാരത് എക്സപ്രസ് ട്രെയിന്‍ സര്‍വീസാണ് സെക്കന്ദരാബാദിനെയും വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ്. രാജ്യത്തെ എട്ടാമത്തെയും തെക്കേ ഇന്ത്യയിലെ രണ്ടാമത്തെയും വന്ദേഭാരത് എക്സ്പ്രസാണ്. നിലവിലുള്ള യാത്രാ സമയത്തെക്കാള്‍ കുറഞ്ഞ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാന്‍ സാധിക്കും എന്നതാണ് ഈ ട്രെയിനുകളുടെ പ്രത്യേകത.
Post Your Comments