പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 5ജി നെറ്റ്‌വർക്കുകളെ പിന്തുണയ്ക്കുന്ന ഓപ്പോ എ78 5ജി സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ജനുവരി 18 മുതലാണ് ഓപ്പോ എ78 5ജിയുടെ വിൽപ്പന ആരംഭിക്കുക. ഉപഭോക്താക്കൾക്ക് ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ ഇന്ത്യ എന്നിവ മുഖാന്തരവും വാങ്ങാൻ സാധിക്കും. ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷതകൾ അറിയാം.
6.5 ഇഞ്ച് എൽസിഡി എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 480 നിറ്റ് ബ്രൈറ്റ്സ്, 96 ശതമാനം കളർ ഗാമറ്റ് എന്നിവ ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 700 5ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 18,999 രൂപയാണ്.
Post Your Comments