![](/wp-content/uploads/2023/01/jp-nadda.jpg)
ഡൽഹി: ജെപി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരും. 2024 ജൂൺ വരെ ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരുമെന്ന് ദേശീയ നിർവാഹക സമിതി യോഗത്തിൽ അമിത് ഷാ പ്രഖ്യാപിച്ചു. ജെപി നദ്ദയുടെ കീഴിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചെന്ന് അമിത് ഷാ വ്യകത്മാക്കി.
യോഗത്തിൽ ദേശീയ അധ്യക്ഷനായി നദ്ദയുടെ പേര് നിർദ്ദേശിച്ചത് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗാണ്. തീരുമാനം ഐക്യകണ്ഠേനയായിരുന്നു എന്ന് അമിത് ഷാ പറഞ്ഞു. ജെപി നദ്ദ കോവിഡ് കാലത്ത് അടക്കം സംഘടനയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയെന്നും നദ്ദയുടെ കീഴിൽ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് 2024 ജൂൺ വരെ വേണ്ടെന്ന് യോഗത്തിൽ ധാരണയായി. സംസ്ഥാന അധ്യക്ഷൻമാരും തുടര്‍ന്നേക്കും ഇക്കാര്യം ജെപി നദ്ദ പ്രഖ്യാപിക്കുമെന്നും അമിത് ഷാ അറിയിച്ചു.
Post Your Comments