Latest NewsInternational

താലിബാനെ വെല്ലുവിളിച്ച ധീരവനിതയായ അഫ്ഗാൻ മുൻ എംപി മുർസൽ നാബിസാദ വെടിയേറ്റ് മരിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിത പാർലമെന്റെ് അംഗത്തെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. അഭിഭാഷകയും ഗനി സർക്കാരിലെ പാർലമെന്റ് അംഗവുമായിരുന്ന മുർസാൽ നബിസാദയാണ് (39) കൊല്ലപ്പെട്ടത്.കാബൂളിലെ സ്വവസതിയിൽ വെച്ച് ഇന്നലെ പുലർച്ചെയോടെയാണ് വെടിയേറ്റത്. മുർസാലിന്റെ ഒരു അംഗരക്ഷകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മരണവിവരം കാബൂൾ പൊലീസ് വക്താവ് ഖാലിദ് സർദാൻ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മുർസാലിന്റെ സഹോദരനും മറ്റൊരു അംഗരക്ഷകനും വെടിവെയ്പ്പിൽ പരിക്കേറ്റതായാണ് വിവരം. മറ്റൊരു അംഗരക്ഷകൻ പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു കളഞ്ഞതായി ലോക്കൽ പൊലീസ് ചീഫ് മോൽവി ഹമീദുള്ള ഖാലിദ് അറിയിച്ചു. 2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കാബൂളിൽ തന്നെ തുടർന്ന എതാനും വനിത പാർലമെന്റ് അംഗങ്ങളിൽ ഒരാളാണ് മുർസൽ നാബിസാദ. യുഎസ് പിന്തുണയൊടെ അഫ്ഗാൻ ഭരിച്ചിരുന്ന സർക്കാറിലെ അംഗമായികുന്നു ഇവർ.

നംഗർഹാർ സ്വദേശിയായ നാബിസാദ 2019-ൽ കാബൂളിൽ നിന്നാണ് അഫ്ഗാൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്ററി ഡിഫൻസ് കമ്മിഷൻ അംഗമായിരുന്നു ഇവർ. കാബൂളിൽ താലിബാൻ അധിനിവേശത്തെ ചെറുക്കുന്നതിൽ ജനങ്ങൾക്കൊപ്പം നിന്ന ധീര വനിതയായിരുന്നു നാസിബാദ. എന്നാൽ അഫ്ഗാനിസ്ഥാൻ താലിബാന് കീഴിലായതിനുശേഷം സന്നദ്ധപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button