ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും, പിന്നീട് ഓഹരികൾ ഇടിയുകയായിരുന്നു. സെൻസെക്സ് 168.2 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,093- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 61.8 പോയിന്റ് ഇടിഞ്ഞ് 17,894.9- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനവും, സ്മോൾക്യാപ് സൂചിക 0.1 ശതമാനവും ഇടിവ് നേരിട്ടിട്ടുണ്ട്.
ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോകോർപ്പ്, പവർഗ്രിഡ്, ബജാജ് ഫിനാൻസ്, എസ്ബിഐ, ഐടിസി തുടങ്ങിയവയുടെ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമാണ് കൈവരിച്ചത്. അതേസമയം, അദാനി എന്റർപ്രൈസസ്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി സുസുക്കി, എൻടിപിസി, അപ്പോളോ ഹോസ്പിറ്റൽസ്, എച്ച്ഡിഎഫ്സി, എസ്ബിഐ ലൈഫ്, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് ഗവർണർ സല്യൂട്ട് സ്വീകരിക്കും
Post Your Comments