Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് ഗവർണർ സല്യൂട്ട് സ്വീകരിക്കും

തിരുവനന്തപുരം: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. റിപ്പബ്ലിക് ദിന പരേഡിൽ അദ്ദേഹം അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചടങ്ങിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും.

Read Also: റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസ് ആരംഭിച്ചു: വിശദ വിവരങ്ങൾ അറിയാം

കൊല്ലം ജില്ലയിൽ ധനമന്ത്രി കെ എൻ ബാലഗോപാലും പത്തനംതിട്ട ജില്ലയിൽ ആരോഗ്യമന്ത്രി വീണാ ജോർജും ആലപ്പുഴ ജില്ലയിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും കോട്ടയം ജില്ലയിൽ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും അഭിവാദ്യം സ്വീകരിക്കും.

ഇടുക്കിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എറണാകുളത്ത് വ്യവസായ മന്ത്രി പി രാജീവ്, തൃശൂരിൽ റവന്യു മന്ത്രി കെ രാജൻ തുടങ്ങിയവർ അഭിവാദ്യം സ്വീകരിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പാലക്കാടും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി മലപ്പുറത്തും വനംമന്ത്രി എ കെ ശശീന്ദ്രൻ കോഴിക്കോടും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു വയനാടും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ കണ്ണൂരിലും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർഗോഡും അഭിവാദ്യം സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Read Also: ഭക്തരെ പിടിച്ചു തള്ളാൻ അനുമതി കൊടുത്തിരുന്നോ? സംഭവം നീതീകരിക്കാനാവില്ല, രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button