പ്രമുഖ യുപിഎ സേവന ദാതാവായ പേടിഎമ്മിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ അനുമതി. റിപ്പോർട്ടുകൾ പ്രകാരം, ഭാരത് ബിൽ പേയ്മെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റായി (ബിബിപിഒയു) പ്രവർത്തിക്കാനുള്ള അനുമതിയാണ് ആർബിഐ പേടിഎമ്മിന് നൽകിയിരിക്കുന്നത്. ദീർഘ നാളായി പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് ആർബിഐയുടെ തത്വത്തിലുള്ള അംഗീകാരത്തിന് കീഴിലാണ് പ്രവർത്തനം നടത്തിയിരുന്നത്. പുതിയ അനുമതി ലഭിച്ചതോടെ, ഉപഭോക്താക്കൾക്ക് പേടിഎം മുഖാന്തരം സൗകര്യപ്രദമായ രീതിയിൽ ബില്ലുകൾ അടയ്ക്കാനും, റിമൈൻഡർ സേവനങ്ങളിൽ നിന്ന് പ്രയോജനം നേടാനും സാധിക്കും.
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഭാരത് ബിൽ പേയ്മെന്റ് സംവിധാനത്തിന് കീഴിൽ ഗ്യാസ്, ഇൻഷുറൻസ്, വായ്പ തിരിച്ചടവ്, ഫാസ്റ്റാഗ് റീചാർജ്, വിദ്യാഭ്യാസ ഫീസ്, ക്രെഡിറ്റ് കാർഡ് ബിൽ, വൈദ്യുതി, ഫോൺ, ഡിടിഎച്ച്, വെള്ളം തുടങ്ങിയവയുടെ പേയ്മെന്റുകളാണ് ഉൾപ്പെടുന്നത്. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി തരത്തിലുള്ള മാറ്റങ്ങൾ പേടിഎം അവതരിപ്പിക്കുന്നുണ്ട്.
Also Read: ക്യാൻസറിന് പുകവലി മാത്രമല്ല മദ്യപാനവും കാരണം: 7 തരം ക്യാൻസറിന് സാധ്യത
Post Your Comments