കൊച്ചി: ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ പിവിഅൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നു. അൻവർ പ്രതിയായ ക്രഷർ തട്ടിപ്പുകേസ് സിവിൽ സ്വഭാവമുള്ളതാണെന്നു കാണിച്ച് നേരത്തെ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് കോടതി തള്ളി അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു.
ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ പ്രവാസി എൻജിനീയറിൽ നിന്നു പണം വാങ്ങി കബളിപ്പിച്ചതായാണ് കേസ്. കർണാടക ബൽത്തങ്ങാടി താലൂക്കിൽ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത്, പ്രവാസി എൻജിനീയറിൽ നിന്നു 50 ലക്ഷം രൂപ വാങ്ങി ലാഭ വിഹിതം നൽകാതെ വഞ്ചിച്ചതയാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനാണ് പിവി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നത്.
Post Your Comments