NewsHealth & Fitness

ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ചർമ്മത്തിന്റെ ദൃഢതയും ഇലാസ്തികതയും നിലനിർത്തുന്നതിൽ കൊളാജന് പ്രത്യേക പങ്കുണ്ട്

പ്രായാധിക്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടമാകുന്നത് ചർമ്മത്തിലാണെന്ന് പലരും പറയാറുണ്ട്. പ്രായം ചെല്ലുംതോറും ചർമ്മ സംരക്ഷണത്തിന് പ്രാധാന്യം നൽകാതിരിക്കുന്നത് മുഖത്തെ ചുളിവുകൾ വർദ്ധിക്കാൻ കാരണമാകും. ചർമ്മത്തിന്റെ ദൃഢതയും ഇലാസ്തികതയും നിലനിർത്തുന്നതിൽ കൊളാജന് പ്രത്യേക പങ്കുണ്ട്. കൊളാജന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ബെറി പഴങ്ങളായ സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ബറി, റാസ്ബറി തുടങ്ങിയ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, ആന്റി- ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കൊളാജൻ ഉൽപ്പാദനത്തിന് സഹായിക്കും.

Also Read: പിരിച്ചുവിടലിന്റെ പാതയിൽ ഷെയർചാറ്റും, നിരവധി ജീവനക്കാർ പുറത്തേക്ക്

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ മികച്ച പഴങ്ങളിൽ ഒന്നാണ് ഓറഞ്ച്. സൂര്യപ്രകാശം ഏൽക്കുന്നത് മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് അകറ്റാൻ ഓറഞ്ച് വളരെ നല്ലതാണ്.

ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതാണ് പാലും പാലുൽപ്പന്നങ്ങളും. ഇവ കൊളാജന്റെ അളവ് വർദ്ധിപ്പിക്കും.

വിറ്റാമിൻ സിയുടെയും ആന്റി- ഓക്സിഡന്റിന്റെയും സമ്പന്ന ഉറവിടമായ നെല്ലിക്ക ചർമ്മ സംരക്ഷണം ഉറപ്പുവരുത്താൻ വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button