കാഠ്മണ്ഡു: നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്നു വീണ് വന്‍ അപകടം. രാവിലെ 10.33നാണ് 68 യാത്രക്കാരും നാലു ജീവനക്കാരുമായി ആഭ്യന്തര യാത്രാ വിമാനം പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ തകര്‍ന്നു വീണത്. തകര്‍ന്നു വീണതിനു പിന്നാലെ വിമാനത്തിനു തീപിടിക്കുകയായിരുന്നു. വിമാനം പൂര്‍ണമായും കത്തിനശിച്ചു.
Read Also: യു.എ.ഇയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ്: അറിയേണ്ട കാര്യങ്ങൾ
യതി എയര്‍ലൈന്‍സിന്റെ എടിആര്‍-72 വിമാനമാണ് തകര്‍ന്നുവീണത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് വന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിനു തൊട്ടുമുന്‍പാണ് റണ്‍വേയ്ക്കു സമീപം തകര്‍ന്നു വീണത്. അപകടത്തില്‍ ഒട്ടേറെപ്പേര്‍ മരിച്ചതായാണ് വിവരം. മൃതദേഹങ്ങളില്‍ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരില്‍ രണ്ടു പേര് പൈലറ്റുമാരും രണ്ടു പേര് എയര്ഹോസ്റ്റസുമാരുമാരാണ്.
യതി എയര്‍ലൈന്‍സ് വക്താവ് സുദര്ശന് ബര്‍തുല അപകട വിവരം സ്ഥിരീകരിച്ചു. പൊഖാറയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്കിടയിലെ റണ്‍വേയിലാണ് അപകടം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments