കൊല്ലം: പത്തനാപുരത്ത് ‘പോത്ത് പരാമര്‍ശം’ വിവാദത്തില്‍. കെബി ഗണേഷ് കുമാര്‍ ഈ പണി നിര്‍ത്തി പോത്തിനെ കുളിപ്പിക്കാന്‍ പോകണമെന്ന ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി എംഎല്‍എ രംഗത്തെത്തി. പോത്തിനെ കിട്ടാനില്ലാത്തതിനാല്‍ പറഞ്ഞയാള്‍ കുനിഞ്ഞുനിന്നാല്‍ കുളിപ്പിച്ചുതരാമെന്നാണ് എംഎല്‍എയുടെ മറുപടി. പട്ടാഴിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘പോത്തിനെ കുളിപ്പിക്കുന്നത് മോശമായ കാര്യമല്ല. ഞാന്‍ പണ്ട് പശുവിനെയും ആനയെയും കുളിപ്പിച്ചിട്ടുണ്ട്. പോത്തിറച്ചി കഴിക്കാമെങ്കില്‍ അതിനെ കുളിപ്പിക്കുകയും ചെയ്യാം. എന്റെ വീട്ടിലെ ശൗചാലയം കഴുകുന്നയാളാണ് ഞാന്‍.’, ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കഴിഞ്ഞയാഴ്ച പട്ടാഴിയില്‍ ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്റിനെതിരേ നടന്ന കോണ്‍ഗ്രസ് പ്രതിഷേധയോഗത്തില്‍ ബ്ലോക്ക് അംഗം എം ജെ യദുകൃഷ്ണന് നടത്തിയ വിവാദ പരാമര്‍ശമാണ് എംഎല്‍എ യെ പ്രകോപിപ്പിച്ചത്.
ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്റ് വരുന്ന കാര്യം എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റും അറിഞ്ഞില്ലെങ്കില്‍ ഇരുവരും പോത്തിനെ കുളിപ്പിക്കാന്‍ പോകട്ടെ എന്നായിരുന്നു യദുകൃഷ്ണന് നടത്തിയ പരാമര്‍ശം. ഇതിനെതിരെ വലിയ രീതിയിലുളളപ്രതിഷേധവും ഉയര്‍ന്നിരുന്നു.
Post Your Comments