നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് എച്ച്സിഎൽ ടെക്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 4,096 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 19.61 ശതമാനം വർദ്ധനവോടെ, 26,700 കോടി രൂപയായി ഉയർന്നിട്ടുണ്ട്. അറ്റ വരുമാനം 19.6 ശതമാനം വർദ്ധിച്ച് 22,331 കോടി രൂപയാണ്.
വരുമാന വളർച്ച, മാർജിൻ വിപുലീകരണം, ബുക്കിംഗ് വളർച്ച എന്നിങ്ങനെയുള്ള പ്രധാന മേഖലകളിൽ ശക്തമായ മുന്നേറ്റമാണ് ഇത്തവണ എച്ച്സിഎൽ ടെക്കിന് ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ വരുമാനത്തിൽ ഏറ്റവും വലിയ സംഭാവന നൽകുന്നത് ഐടി, ബിസിനസ് സേവന വിഭാഗമാണ്. ഈ വിഭാഗങ്ങളിൽ നിന്ന് വാർഷികാടിസ്ഥാനത്തിൽ 15.3 ശതമാനം വളർച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. ഇക്കാലയളവിൽ നിക്ഷേപകർക്കുള്ള ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് 10 രൂപ നിരക്കിലാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: കരാർ മേഖലയിൽ യുവജന പങ്കാളിത്തം വർദ്ധിച്ചു, പുതിയ കണക്കുകൾ അറിയാം
Post Your Comments