KeralaLatest News

‘തീർന്നു!’ സുകുമാരൻ നായർ പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നെന്ന് വെളളാപ്പളളി

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ തറവാടി നായർ പരാമർശത്തെ വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. എൻഎസ്എസിന്റെ പിന്തുണ ലഭിച്ചതോടെ ശശി തരൂർ എംപിയുടെ രാഷ്ട്രീയ ഭാവി തീർന്നെന്ന് വെളളാപ്പളളി പറഞ്ഞു. ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി. താനാണ് ഇക്കാര്യം പറഞ്ഞതെങ്കിൽ ആക്രമിക്കാൻ ആളുണ്ടാവുമായിരുന്നു. തറവാടി നായർ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ എന്നും വെളളാപ്പളളി നടേശൻ ചോദിച്ചു.

സുകുമാരൻ നായരുടെ പരാമർശത്തിനെതിരെ ഒരു കോൺ​ഗ്രസ് നേതാവും രം​ഗത്തെത്തിയിട്ടില്ലെന്നും വെളളാപ്പളളി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് സമയത്ത് തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചത് തെറ്റാണ്. തന്റെ മുന്‍പരാമര്‍ശം തിരുത്തുന്നതിന് കൂടി വേണ്ടിയാണ് മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് അദ്ദേഹത്തെ ക്ഷണിച്ചതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു. മന്നം ജയന്തി പൊതുസമ്മേളന വേദിയില്‍ ഉദ്ഘാടനകനായ ശശി തരൂരിനെ കേരള പുത്രനാണെന്ന് പറഞ്ഞ് സുകുമാരന്‍ നായര്‍ പുകഴ്ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button