ഡൽഹി: കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി. നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ സ്വകാര്യ ഓഫീസിലാണ് ഭീഷണി ഭീഷണി കോൾ ലഭിച്ചത്. ഭീഷണി കോളുകളെ തുടർന്ന് കേന്ദ്രമന്ത്രിയുടെ ഓഫീസിനും വീടിനും ചുറ്റും സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
നിതിൻ ഗഡ്കരിയുടെ നാഗ്പൂർ ഓഫീസിലേക്ക് രാവിലെ 11.30 നും 12.30 നും ഇടയിൽ മൂന്ന് കോളുകളാണ് വന്നത്. അതിൽ വിളിച്ചയാൾ ഒളിവിൽപ്പോയ മാഫിയ ഡോൺ ദാറൂം ഇബ്രാഹിം കസ്‌കറിന്റെ പേര് പറഞ്ഞതായി അധികൃതർ പറയുന്നു. മകര സംക്രാന്തി ഉത്സവത്തിനായി മഹാരാഷ്ട്രയിൽ ഇപ്പോൾ എത്തിയിരിക്കുന്ന കേന്ദ്രമന്ത്രിയെ ലക്ഷ്യമിട്ട് വധഭീഷണി മുഴക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ശ്രീരാമചിത്രവുമായി കാവിക്കൊടി പറക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രം പുറത്ത് ഇതുവരെ ചിലവിട്ടത് 800 കോടി
സംഭവവുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഭീഷണി കോളുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഗഡ്കരിയുടെ ഓഫീസ് അറിയിച്ചു. കോൾ വിളിച്ച ആളെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Post Your Comments