KeralaLatest NewsNews

കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്ക്കാലിക ഒഴിവ്

തിരുവനന്തപുരം: വനഗവേഷണസ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. സൂവോളജി/ വൈൽഡ് ലൈഫ് സയൻസ്/ എൻവയോൺമെന്റൽ സയൻസ് / എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. വന്യജീവികളെ സംബന്ധിച്ച ഫീൽഡ് റിസർച്ചിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. കശേരുക്കൾ, മനുഷ്യ-വന്യജീവി ഇടപെടലുകൾ, മത്സ്യബന്ധനം മുതലായവയെക്കുറിച്ചുള്ള ഫീൽഡ് ഡാറ്റ ശേഖരണത്തിൽ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലെ പരിജ്ഞാനം എന്നിവ അഭികാമ്യം.

Read Also: പ്രകൃതി ദുരന്തങ്ങൾ: പ്രകൃതിസംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

കാലാവധി 2 വർഷം (22 -12-2024 വരെ). ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ. 01.01.2023 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 20 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Read Also: ഇരട്ട സഹോദരങ്ങള്‍ കിലോമീറ്ററുകൾ അകലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button