ആര്‍ത്തവ സമയത്ത് പല അസ്വസ്ഥതകൾ അലട്ടാറുണ്ട്. വയറു വേദനയും നടുവേദനയുമാണ് പ്രധാനമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ. ആർത്തവചക്രം സമയത്ത് മലബന്ധ പ്രശ്നവും വളരെ സാധാരണമാണ്. പിരീഡ്സ് സമയത്തെ പ്രയാസങ്ങൾ കുറയ്ക്കുന്നതിന് ചില ചായകൾ സഹായിച്ചേക്കാം.
ആദ്യമായി പറയേണ്ട ഒന്നാണ് ഇഞ്ചി ചായ. ഓക്കാനം, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ അസുഖങ്ങൾ ഒഴിവാക്കാൻ പലരും ഇഞ്ചി ചായ കുടിക്കുന്നു. എന്നാൽ ആർത്തവ സമയത്തെ പ്രയാസങ്ങൾ കുറയ്ക്കാനും ഇഞ്ചി ചായ ഫലപ്രദമാണ്. ആന്റി-ഇൻഫ്ലമേറ്ററി, വേദന ശമിപ്പിക്കുന്ന ഗുണങ്ങൾ ഉള്ളതിനാൽ ഇഞ്ചി ആർത്തവ വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും.
ഗ്രീൻ ടീയിൽ എൽ-തിയനൈൻ എന്ന രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ ദിവസങ്ങളിൽ വേദന ഒഴിവാക്കാൻ സഹായിക്കുക ചെയ്യും.
ചമോമൈൽ ചായയാണ് മറ്റൊന്ന്. ചമോമൈലിയിൽ എപിജെനിൻ എന്നറിയപ്പെടുന്ന ഒരു രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. മലബന്ധം ഉൾപ്പെടെയുള്ള പ്രീമെൻസ്ട്രൽ സിൻഡ്രോമിന്റെ (പിഎംഎസ്) പല വശങ്ങളെയും ചികിത്സിക്കാൻ ചമോമൈൽ ടീ സഹായിക്കും. ചമോമൈൽ ആർത്തവ രക്തസ്രാവം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല. ഇത് മലബന്ധം പ്രശ്നം തടയുകയും ചെയ്യും.
Post Your Comments