ബജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ തന്നെയാണ് റെഡ്മിയുടെ ഹാൻഡ്സെറ്റുകൾ. അത്തരത്തിൽ റെഡ്മി പുറത്തിറക്കിയ ബഡ്ജറ്റ് ഫോണാണ് റെഡ്മി എ1 പ്ലസ്. വളരെ വ്യത്യസ്ഥമായ ഡിസൈനാണ് എ1 പ്ലസിന് നൽകിയിരിക്കുന്നത്. ഇവയുടെ സവിശേഷതകൾ പരിശോധിക്കാം.
6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1600×729 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.
Also Read: കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം: സന്തോഷം പങ്കിട്ട് മുഖ്യമന്ത്രി
3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാനുളള ഓപ്ഷൻ ലഭ്യമാണ്. 10 വാട്സ് ചാർജിംഗ് ശേഷിയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. കറുപ്പ്, നീല, ഇളം പച്ച എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. റെഡ്മി എ1 പ്ലസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 7,999 രൂപയാണ്.
Post Your Comments