NewsHealth & Fitness

കാൽപാദം ഇടയ്ക്കിടെ മസാജ് ചെയ്യാം, ഗുണങ്ങൾ ഇവയാണ്

സമ്മർദ്ദത്തിൽ നിന്നും രക്ഷ നേടാൻ മിക്ക ആളുകളും നെറ്റിയും തലയുമൊക്കെ മസാജ് ചെയ്യാറുണ്ട്. അത്തരത്തിൽ ഒട്ടനവധി ആരോഗ്യഗുണങ്ങൾ നൽകുന്ന മറ്റൊന്നാണ് കാൽപാദം മസാജ് ചെയ്യുന്നത്. അത്ഭുതപ്പെടുത്തുന്ന ഫലങ്ങളാണ് കാൽപാദം മസാജ് ചെയ്യുന്നതിലൂടെ ലഭിക്കുക. അവ എന്തൊക്കെയെന്ന് അറിയാം.

ഉറങ്ങുന്നതിനു മുൻപ് 10 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ കാൽപാദം മസാജ് ചെയ്യുന്നത് രക്തചക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കും. രക്തസമ്മർദ്ദം, ഉൽകണ്ഠ എന്നിവ കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും മികച്ച ഓപ്ഷനാണ്.

Also Read: പേടിഎമ്മിന്റെ പകുതിയിലധികം ഓഹരികൾ സ്വന്തമാക്കി മോർഗൻ സ്റ്റാൻലി

കാലുകൾക്ക് ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, അവ സുഖപ്പെടുത്താൻ കാൽപാദം മസാജ് ചെയ്യുന്നതിലൂടെ സാധിക്കും. കാലും കണങ്കാലും ശക്തവും വഴക്കവും ഉള്ളതാക്കി നിലനിർത്താനുളള കഴിവ് കാൽപാദം മസാജിലൂടെ ലഭിക്കുന്നതാണ്. ഏതെങ്കിലും വേളയിൽ കണങ്കാലിനും കാലിനും പരിക്കേൽക്കുന്നത് തടയാൻ പതിവായി കാൽപാദം മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.

കാൽപാദം മസാജ് ചെയ്യുമ്പോൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയുന്നതാണ്. കൂടാതെ, ശരീരത്തെ ബാധിക്കുന്ന അണുബാധകൾക്കെതിരെയും മറ്റു രോഗങ്ങൾക്കെതിരെയും പോരാടുകയും വെളുത്ത രക്താണുക്കളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button