ഇപ്പോൾ ധാരാളം ആളുകളിൽ കാണുന്ന ഒന്നാണ് തൈറോയ്ഡ് പ്രശ്നങ്ങൾ. നമ്മളുടെ ശരീരത്തിലെ മെറ്റബോളിസം കൂട്ടുന്നതിനും ശരീരത്തിന്റെ വളര്ച്ചയ്കും ആവശ്യമായ ഉല്പാദിപ്പിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. രണ്ട് തരം തൈറോയ്ഡ് പ്രശ്നമാണ് ഉള്ളത്, ഹൈപ്പര് ആന്റ് ഹൈപ്പോ തൈറോയ്ഡിസം.
read also: എന്തുകൊണ്ടാണ് ബിയർ എപ്പോഴും തവിട്ട് അല്ലെങ്കിൽ പച്ച നിറമുള്ള കുപ്പികളിൽ നൽകുന്നത്?: മനസിലാക്കാം
തൈറോയ്ഡിന്റെ പ്രധാന കാരണം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ്. തൈറോക്‌സിന്‍ എന്ന ഹോര്‍മോണാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു പുറകില്‍. തൈറോക്‌സിന്‍ ഹോര്‍മോണ്‍ കുറവ് ഹൈപ്പോതൈറോയ്ഡിനും അമിതമായാല്‍ ഹൈപ്പര്‍ തൈറോയ്ഡിനും കാരണമാകും. ഈ രണ്ട് തൈറോയ്ഡ് പ്രശ്നങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് മല്ലിവെള്ളം.
നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ കാണുന്ന ഒന്നാണ് മല്ലി. ഇത് ഉപയോഗിച്ച് വെള്ളം തയ്യാറാക്കാം. കുടിക്കുവാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ മല്ലിയിട്ട് ഉപയോഗിക്കാം. അല്ലെങ്കിൽ ഒരു സ്പൂൺ മല്ലി രാത്രിയിൽ കുതിർക്കാൻ വച്ചതിനുശേഷം ആ വെള്ളം തിളപ്പിച്ച് കുടിക്കുക. ഇത് ശരീരത്തിന് മെറ്റബോളിസം വർദ്ധിപ്പിക്കുവാൻ സഹായിക്കും. മുഴുവൻ മല്ലിയാണ് ഇതിനായി എടുക്കേണ്ടത്.
Post Your Comments