Latest NewsNewsIndiaBusiness

ആമസോൺ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിച്ചു, ജീവനക്കാരെ ഇ- മെയിൽ വഴി അറിയിക്കും

ആദ്യ ഘട്ടത്തിൽ 10,000 ജീവനക്കാരെ പുറത്താക്കുമെന്നായിരുന്നു ആമസോൺ പ്രഖ്യാപിച്ചത്

പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിട്ട് പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുൾപ്പെടെ 18,000- ലധികം ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിക്കുക. ഏതാനും ദിവസങ്ങൾക്കു മുൻപ് ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ ആമസോൺ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിട്ടതായി അറിയിച്ച് കൊണ്ട് ജീവനക്കാർക്ക് ഇ- മെയിൽ ലഭിച്ചത്.

ആദ്യ ഘട്ടത്തിൽ 10,000 ജീവനക്കാരെ പുറത്താക്കുമെന്നായിരുന്നു ആമസോൺ പ്രഖ്യാപിച്ചത്. പിന്നീട്, 8,000 പേരേ കൂടി ചേർത്ത് ആകെ 18,000 പേരെ പുറത്താക്കുമെന്നാണ് ആമസോൺ വ്യക്തമാക്കിയത്. നിലവിൽ, കമ്പനിയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റുകളിലെ ജീവനക്കാരാകും പുറത്തുപോകുക. ഇവരിൽ പുതുമുഖങ്ങളും പരിചയസമ്പന്നരായ ജീവനക്കാരും ഉൾപ്പെടുന്നതാണ്. പിരിച്ചുവിട്ട എല്ലാ ജീവനക്കാർക്കും 5 മാസത്തെ ശമ്പളമാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്.

Also Read: മദ്യകുപ്പി വഴിയില്‍ നിന്ന് കളഞ്ഞ് കിട്ടിയതല്ല, വാങ്ങിയ ശേഷം മദ്യത്തില്‍ സുഹൃത്ത് വിഷം ചേര്‍ത്ത് നല്‍കി: വന്‍ ട്വിസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button