സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മുൻനിര ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 5ജി സ്മാർട്ട്ഫോണുകൾക്കാണ് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ബ്രാൻഡുകളുടെ ഫോണുകൾക്ക് 60 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. ഇതിനോടൊപ്പം തന്നെ നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫർ എന്നിവയും ലഭ്യമാണ്. എച്ച്ഡിഎഫ്സി, എച്ച്എസ്ബിസി ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 5 ശതമാനം മുതൽ 10 ശതമാനം വരെയാണ് ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നത്. ഓഫർ വിലയിൽ ലഭിക്കുന്ന ഏതാനും ചില സ്മാർട്ട്ഫോണുകളെ കുറിച്ചറിയാം.
സാംസംഗ് ഗാലക്സി എസ്20 സ്മാർട്ട്ഫോണുകൾക്ക് 59 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, 30,999 രൂപയ്ക്ക് സാംസംഗ് ഗാലക്സി എസ്20 5ജി വാങ്ങാൻ സാധിക്കും. 5ജി സെഗ്മെന്റിലെ ഏറ്റവും വലിയ ഓഫറാണിത്.
Also Read: അറിയുമോ കായംകുളത്തെ വിറപ്പിച്ച കൃഷ്ണപുരം യക്ഷിയുടെ കഥ? ഇപ്പോൾ യക്ഷി ഇവിടെയാണ്
ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണുകൾ 27 ശതമാനം വിലക്കിഴിവിൽ വാങ്ങാൻ സാധിക്കും. ലോഞ്ച് ചെയ്യുമ്പോൾ ഈ സ്മാർട്ട്ഫോണുകളുടെ വില 14,999 രൂപയാണ്. നിലവിൽ, 10,999 രൂപയ്ക്കാണ് ലാവ ബ്ലേസ് 5ജി വാങ്ങാൻ സാധിക്കുക.
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായ വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി സ്മാർട്ട്ഫോണുകൾ 5 ശതമാനം കിഴിവിൽ 18,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഒട്ടനവധി സവിശേഷതകൾ ഉള്ള ഹാൻഡ്സെറ്റാണ് വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി.
Post Your Comments