NewsHealth & Fitness

ചെറുപ്പം നിലനിർത്താൻ ഈ സൂപ്പർ ഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ചർമ്മത്തിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നവയാണ് കാബേജ്

ജീവിതത്തിലെ സ്വാഭാവിക പ്രക്രിയകളിൽ ഒന്നാണ് വാർദ്ധക്യം. ഇക്കാലയളവിൽ ഒട്ടനവധി മാറ്റങ്ങൾ നമ്മുടെ ശരീരത്തിൽ പ്രകടമായി തുടങ്ങും. എന്നാൽ, ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ വാർദ്ധക്യസഹജമായ ലക്ഷണങ്ങളെ തടഞ്ഞ് നടത്താൻ സാധിക്കും. അത്തരത്തിൽ, വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടഞ്ഞ് നിർത്താൻ സഹായിക്കുന്ന ഒട്ടനവധി സൂപ്പർ ഫുഡുകൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

ചർമ്മത്തിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നവയാണ് കാബേജ്. അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും ശരീരത്തിന് സംരക്ഷണകവചം തീർക്കാൻ കാബേജിൽ അടങ്ങിയിരിക്കുന്ന ആന്റി- ഓക്സിഡന്റുകൾ സഹായിക്കും. അതിനാൽ, കാബേജ് പച്ചയ്ക്കോ, അധികം വേവിക്കാതെയോ കഴിക്കുക.

Also Read: ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ റോസ് വാട്ടർ ഉപയോ​ഗിക്കാം

ബീറ്റാ കരോട്ടിൽ, ഓറഞ്ച് എന്നിവയുടെ സമ്പന്ന ഉറവിടമാണ് കാരറ്റ്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കാനുമുള്ള കഴിവ് കാരറ്റിന് ഉണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്തുകയും, വാർദ്ധക്യസഹജമായ ലക്ഷണങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.

ലൈക്കോപീനിന്റെ പ്രധാന സ്രോതസാണ് തക്കാളി. ശക്തമായ ആന്റി- ഓക്സിഡന്റായ ലൈക്കോപീൻ അന്നനാളം, ആമാശയം, വൻകുടൽ എന്നിവയിൽ ഉണ്ടാക്കുന്ന കാൻസറിനെ പ്രതിരോധിക്കും. യുവത്വം നിലനിർത്താൻ തക്കാളി ജ്യൂസ്, ഗ്രേവി എന്നിങ്ങനെ ഏതു രൂപത്തിലും കഴിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button