അലര്‍ജി പലരും നേരിടുന്ന ഒരു പ്രശ്നമാണ്. എന്നാല്‍, ചില മുന്‍കരുതല്‍ എടുക്കുന്നതിലൂടെ അലര്‍ജി തടയാന്‍ കഴിയും.
രാവിലെ അഞ്ചു മണിമുതല്‍ 10 വരെ വീടിനുള്ളില്‍ തന്നെ കഴിയുക. ശക്തമായ കാറ്റും, കുറഞ്ഞ ആര്‍ദ്രതയും ഉള്ള സമയങ്ങളിലാണ് അലര്‍ജി വരാനുള്ള സാധ്യത. രാവിലെ പുറത്തേക്കു പോകണമെങ്കില്‍ അലര്‍ജി മരുന്നു കഴിച്ചശേഷം പുറത്തിറങ്ങുക.
Read Also : ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ക്ഷണം ലഭിച്ചിട്ടില്ല: തുറന്നു പറഞ്ഞ് സീതാറാം യെച്ചൂരി
പൊടിയും പരാഗങ്ങളും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍, ഇത് നിങ്ങളുടെ വസ്ത്രങ്ങളില്‍ പറ്റിപ്പിടിക്കുകയും അലര്‍ജിക്കു കാരണമാകുകയും ചെയ്യുന്നു. റൂമിനുള്ളിലാകുമ്പോള് ഇതു തടയാന്‍ എ.സി ഉപയോഗിക്കുക.
പരാഗങ്ങളും കാലാവസ്ഥാ മാറ്റവും പെട്ടെന്ന് ബാധിക്കാതിരിക്കാന്‍ മുറിയുടെ ജനലുകള്‍ അടയ്ക്കുക. വാഹനമോടിക്കുന്ന സമയത്തും ഗ്ലാസുകള്‍ താഴ്ത്തുക.
കൈ കഴുകുന്നത് അണുക്കള്‍ കുറയ്ക്കാന്‍ സഹായിക്കും. വസ്ത്രങ്ങള്‍ പെട്ടെന്നു തന്നെ കഴുകുന്നത് അലര്‍ജി സാധ്യത കുറയ്ക്കും. പഴയ സാധനങ്ങള്‍ വൃത്തിയാക്കുകയും അടുക്കിവെയ്ക്കുകയും മറ്റും ചെയ്യുമ്പോള്‍ മുഖത്ത് മാസ്ക് ധരിക്കുക.
Post Your Comments