Latest NewsNewsBusiness

ചാറ്റ്ജിപിടിയിൽ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇതാണ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി ഇതിനോടകം വൻ തോതിൽ ജനപ്രീതി നേടിയിട്ടുണ്ട്

ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് പുതിയ നിക്ഷേപത്തിനൊരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടി ഉടമകളായ ഓപ്പൺഎഐയിൽ നിക്ഷേപം നടത്താനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്. ഏകദേശം 10 ബില്യൺ ഡോളറാണ് നിക്ഷേപിക്കുക. അതേസമയം, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ മൈക്രോസോഫ്റ്റ് നടത്തിയിട്ടില്ല.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി ഇതിനോടകം വൻ തോതിൽ ജനപ്രീതി നേടിയിട്ടുണ്ട്. ഇത് മുൻനിർത്തിയാണ് 10 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്. നേരത്തെ ഓപ്പൺഎഐയിൽ ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് നടത്തിയിരുന്നു. മൈക്രോസോഫ്റ്റിന് പുറമേ, മറ്റ് കമ്പനികളും ഓപ്പൺഎഐയിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നുണ്ട്. 2022 നവംബറിലാണ് ചാറ്റ്ജിപിടിയുടെ ബീറ്റാ വേർഷൻ പുറത്തിറക്കിയത്. പൈത്തൺ കോഡുകൾ മുതൽ ഉപന്യാസങ്ങൾ വരെ നിമിഷനേരം കൊണ്ടാണ് ചാറ്റ്ജിപിടി എഴുതിത്തരുന്നത്.

Also Read: ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!

2015- ൽ ഇലോൺ മസ്കും ഓപ്പൺഎഐ സിഇഒ ആയ സാം ഓൾട്ട്മാനും മറ്റ് നിക്ഷേപകരും സംയുക്തമായാണ് ഓപ്പൺഎഐ സ്ഥാപിച്ചത്. എന്നാൽ, ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2018- ൽ മസ്ക് ബോർഡ് സ്ഥാനത്തിൽ നിന്നും രാജിവെക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button