റിയാദ്: കോവിഡ് വാക്‌സിന്റെ പുതുക്കിയ ഡോസ് ലഭിക്കുന്നതിന് ബുക്ക് ചെയ്യാമെന്ന അറിയിപ്പുമായി സൗദി അറേബ്യ. സിഹതി ആപ്പ് വഴി വാക്‌സിന് വേണ്ടി ബുക്ക് ചെയ്യാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻ ഡോസ് സ്വീകരിച്ച് മൂന്നു മാസം കഴിഞ്ഞവർക്ക് പുതിയ ഡോസ് സ്വീകരിക്കാം.
മുതിർന്ന പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് വൈറസിൽ നിന്നും അവരെ സംരക്ഷിക്കുന്നതിന് കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. കോവിഡ് വകഭേദമായ ഒമിക്രോണിനു പുറമേ, വൈറസ് സ്‌ട്രെയിനിൽ നിന്നുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്ന് പുതിയ ഡോസ് ജനങ്ങൾക്ക് സംരക്ഷണം നൽകും. ഡബിൾ ഡോസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
Read Also: യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി വർദ്ധിപ്പിക്കാൻ കുവൈത്ത്: വിമാന ഇന്ധന കയറ്റുമതിയും ഉയർത്തും
Leave a Comment