Latest NewsKeralaNews

ആഗോള തീവ്രവാദത്തെ ആവിഷ്‌കരിക്കാന്‍ മറ്റേത് വേഷമാണ് ഉപയോഗിക്കേണ്ടത് എന്ന ചോദ്യം ഉന്നയിച്ച് ബിജെപി നേതാവ് എം.ടി രമേശ്

ഒസാമ ബിന്‍ ലാദന്റെയും താലിബാന്‍ തീവ്രവാദികളുടെയും വേഷമല്ലാതെ സന്യാസിയുടെ കാഷായമിട്ട് ആഗോള തീവ്രവാദത്തെ ആവിഷ്‌ക്കരിക്കാന്‍ സാധിക്കുമോ

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. സ്വാഗത ഗാനം അവതരിപ്പിച്ച സംഘത്തെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും സ്വാഗത ഗാനം ഒരു മതത്തിനെതിരായുള്ളതാണെന്ന് മനപൂര്‍വ്വം വരുത്തി തീര്‍ക്കുകയാണെന്നും എം.ടി രമേശ് പറഞ്ഞു. ആഗോള തീവ്രവാദത്തെ ആവിഷ്‌കരിക്കാന്‍ മറ്റേത് വേഷമാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Read Also: തിരുവനന്തപുരത്ത് വീടിന് തീ പിടിച്ചു; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

‘സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ സ്വാഗത ഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ സിപിഎം വളഞ്ഞിട്ടാക്രമിക്കുകയാണല്ലോ എന്താണ് ആ ദൃശ്യാവിഷ്‌ക്കാരത്തിന് കുഴപ്പം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരത്തിന് ഇത്രമേല്‍ വിമര്‍ശനം ഉണ്ടാകാനുള്ള കാരണമെന്താണ് അതിലെ ഒരു കഥാപാത്രത്തിന്റെ വേഷം!’.

ജന്മിയെ കാണിക്കുമ്പോള്‍ പൂണിലിട്ട ബ്രാഹ്മണനെ കാണിക്കാം. നര ബലി ആവിഷ്‌ക്കരിക്കുമ്പോള്‍ പൂജാരിയേയും ഹോമാദി ദ്രവ്യങ്ങളെയും ഹിന്ദു ബിംബങ്ങളെയും കാണിക്കാം. ആഗോള തീവ്രവാദത്തെ കുറിച്ച് കാണിക്കുമ്പോള്‍ തീവ്രവാദികളുടെ വസ്ത്രധാരണം ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ് ഒസാമ ബിന്‍ ലാദന്റെയും താലിബാന്‍ തീവ്രവാദികളുടെയും വേഷമല്ലാതെ സന്യാസിയുടെ കാഷായമിട്ട് ആഗോള തീവ്രവാദത്തെ ആവിഷ്‌ക്കരിക്കാന്‍ സാധിക്കുമോ. ഇതിനെ ഒരു മതത്തെ ആക്രമിക്കുന്നതായി വ്യാഖ്യാനിക്കുന്നിടത്താണ് പ്രശ്‌നം. അതല്ല, ആഗോള തീവ്രവാദത്തെ വിമര്‍ശിക്കരുതെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് പള്ളിയില്‍ പറഞ്ഞാല്‍ മതി’,എം.ടി.രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button