സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് ഈ ബാങ്ക്

7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ 2023 ജനുവരി 10 മുതൽ പ്രാബല്യത്തിലായി.

7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുടെ നിക്ഷേപങ്ങൾക്ക് 4 ശതമാനവും, 61 ദിവസം മുതൽ 3 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശയുമാണ് ലഭിക്കുക. 3 മാസം മുതൽ 6 മാസം വരെ കാലാവധി നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ ലഭിക്കുന്നതാണ്. 6 മാസം മുതൽ 9 മാസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനമാണ്.

Also Read: കോ​ഴി​ക്കോ​ട് തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു : 1800 കോ​ഴി​ക​ള്‍ ച​ത്തു

9 മാസം മുതൽ 12 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 6 ശതമാനം നിരക്കിലാണ് പലിശ ലഭിക്കുക. 13 മാസം മുതൽ 2 വർഷം വരെ കാലാവധിയുളള നിക്ഷേപങ്ങൾക്ക് 6.75 ശതമാനവും, 2 വർഷം മുതൽ 30 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പരമാവധി 7.26 ശതമാനവും പലിശ ലഭിക്കും. 30 മാസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7 ശതമാനമായാണ് ഉയർത്തിയത്.

Share
Leave a Comment