ചാത്തന്നൂർ : പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി പുന്നക്കോട് പേഴുവിള വീട്ടിൽ ഡി. സുധീഷിന്റെ മകൻ എസ്. ആര്യനെയാണ് (15) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. കല്ലുവാതുക്കൽ പുലിക്കുഴി സൗപർണികയിൽ മാതൃസഹോദരിയുടെ വീട്ടിലെ കിടപ്പു മുറിയിലാണ് ആര്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
Read Also : മോഷണം മുതൽ കൊലപാതകം വരെ ചെയ്ത 33 തടവുകാരെ വിട്ടയയ്ക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം
മുത്തശി തുണി അലക്കാൻ പോയ സമയത്ത് കിടപ്പുമുറിയിൽ കയറി കതക് അടയ്ക്കുകയായിരുന്നു. തുണി അലക്കി തിരികെ വന്ന് മുത്തശി വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന്, നാട്ടുകാർ കതക് ചവിട്ടി പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാരിപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്മ: എസ്. മഞ്ജു. സഹോദരി: അപർണ.
Post Your Comments