രാജ്യത്ത് 5ജി തേരോട്ടം തുടർന്ന് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, 100 ദിവസത്തിനുള്ളിൽ 101 നഗരങ്ങളിലാണ് ജിയോ 5ജി സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 18 ഓളം സംസ്ഥാനങ്ങളിൽ ജിയോയുടെ 5ജി സേവനം ലഭ്യമാണ്. വരിക്കാരെ പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് അതിവേഗത്തിൽ 5ജി സേവനം വ്യാപിപ്പിച്ചത്. നിലവിൽ, കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം 5ജി ലഭ്യമാണ്.
5ജി സേവനം ഉറപ്പുവരുത്തുന്നതിൽ റിലയൻസും എയർടെലും ഇഞ്ചോടിച്ച് മത്സരമാണ് കാഴ്ചവെക്കുന്നത്. ഏകദേശം മുപ്പതോളം നഗരങ്ങളിൽ മാത്രമാണ് എയർടെൽ 5ജി സേവനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്കും ഉടൻ തന്നെ 5ജി അവതരിപ്പിക്കാനുള്ള നീക്കങ്ങൾ റിലയൻസ് ജിയോ നടത്തുന്നുണ്ട്.
2022 ഓഗസ്റ്റിലാണ് 5ജി സ്പെക്ട്രം ലേലം നടന്നത്. സ്പെക്ട്രം സ്വന്തമാക്കുന്നതിനായി 1,100 കോടിയിലധികം ഡോളറാണ് റിലയൻസ് ജിയോ ചെലവഴിച്ചത്. ഏഴ് വർഷം മുൻപാണ് ടെലികോം വിപണിയിൽ റിലയൻസ് ജിയോ പ്രവേശിച്ചത്.
Post Your Comments