റിയാദ്: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി സൗദി അറേബ്യ സന്ദർശിക്കാനൊരുങ്ങുന്നു. ജനുവരി 15 മുതലാണ് വി മുരളീധരന്റെ ത്രിദിന സൗദി സന്ദർശനം ആരംഭിക്കുന്നത്. ജനുവരെ 17 വരെയാണ് സന്ദർശനം.
Read Also: ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉടനെത്തും, വിശദാംശങ്ങൾ ഇങ്ങനെ
ഔദ്യോഗിക പര്യടന പരിപാടികളുമായി 15ന് ദമാമിലാണ് അദ്ദേഹം ആദ്യം സന്ദർശനം നടത്തുന്നത്. 17 ന് അദ്ദേഹം റിയാദിലെത്തും. സൗദി അധികൃതരുമായി വിവിധ തലങ്ങളിൽ കൂടിക്കാഴ്ചകളും മറ്റ് ഔദ്യോഗിക പരിപാടികളും നടക്കും. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ദമാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായുള്ള മുഖാമുഖം പരിപാടിയും അദ്ദേഹം നടത്തുമെന്നാണ് വിവരം. സാമൂഹിക സംഘടനാ പ്രതിനിധികൾക്കും സാമൂഹിക പ്രവർത്തകർക്കും മന്ത്രിയെ കാണാൻ അവസരമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ആദ്യമായാണ് വി മുരളീധരൻ സൗദി അറേബ്യയിൽ സന്ദർശനം നടത്തുന്നത്.
Read Also: അൽ മരിയ ഐലന്റിലേക്കുള്ള ഒരു പാലം ഫെബ്രുവരി 1 വരെ അടച്ചിടും: അറിയിപ്പുമായി ഐടിസി
Post Your Comments