രാജ്യത്ത് സൗജന്യ ടിവി ചാനലുകൾ സെറ്റ്ടോപ് ബോക്സ് ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാർ. നിലവിൽ, ദൂരദർശൻ ഉൾപ്പെടെയുള്ള സൗജന്യ ടിവി ചാനലുകൾ കാണാൻ സെറ്റ്ടോപ് ബോക്സ് നിർബന്ധമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
ബിൽറ്റ്- ഇൻ സാറ്റലൈറ്റ് ട്യൂണറുകൾ ഉള്ള ഡിജിറ്റൽ ടിവി റിസീവറുകൾക്കുളള മാനദണ്ഡം അനുസരിച്ച് നിർമ്മിക്കുന്ന ടിവികൾ ഡിഷ് ആന്റീനയുമായി കേബിൾ വഴി ബന്ധിപ്പിക്കുന്നതിലൂടെ എല്ലാത്തരത്തിലുള്ള സൗജന്യ ടിവി ചാനലുകളും, റേഡിയോ ചാനലുകളും ലഭിക്കുന്നതാണ്. സെറ്റ്ടോപ് ബോക്സ് ഇല്ലാതെയുളള സംവിധാനം ഉടൻ തന്നെ പ്രാബല്യത്തിലാകും.
Also Read: ആർത്തവ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി
ഡിജിറ്റൽ ടിവി റിസീവർ, യുഎസ്ബി ടൈപ്പ്- സി ചാർജർ, വീഡിയോ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയ്ക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇ- മാലിന്യം കുറയ്ക്കുന്നതിനോടൊപ്പം, ഡിജിറ്റൽ സംവിധാനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും, ചെലവ് കുറയ്ക്കാനും ഇവ സഹായിക്കുന്നതാണ്.
Post Your Comments