KeralaLatest News

പരസ്പരസമ്മതത്തോടെ ബന്ധപ്പെട്ടു ഗർഭിണിയായി: ഗർഭച്ഛിദ്രത്തിന് അനുവാദം തേടി പതിനാലുകാരി ഹൈക്കോടതിയിൽ

ഗർഭച്ഛിദ്രത്തിന് അനുവാദം വേണമെന്ന ആവശ്യവുമായി പതിനാലുകാരി കോടതിയിൽ. പൊലീസിൽ അറിയിക്കാതെ അഭിഭാഷകൻ മുഖേനയാണ് പെൺകുട്ടിയുടെ അമ്മ ഡൽഹി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ ബെഞ്ച് കേസ് ഇന്ന് പരി​ഗണിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടി അവിവാഹിതയാണ്. പരസ്പര സമ്മതത്തോടെയുള്ള ലൈം​ഗിക ബന്ധത്തിലൂടെയാണ് ​ഗർഭിണിയായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

16 ആഴ്ചത്തെ ഗർഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാൻ അനുവദിക്കണം എന്നാണ് പെൺകുട്ടിയുടെ ആവശ്യം. കുട്ടിയെ വളർത്താൻ മാനസികമായും ശാരീരികമായും തയ്യാറാകാത്തതിനാൽ ഗർഭം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് പെൺകുട്ടി ഹർജിയിൽ വ്യക്തമാക്കുന്നത്. ഗർഭാവസ്ഥ തുടരുന്നത് ശാരീരികവും മാനസികവുമായി തളർത്തും. ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ പ്രത്യേകിച്ച് എയിംസിൽ ഗർഭം അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാരി ആവശ്യപ്പെടുന്നു.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലെ ഗർഭധാരണം അവസാനിപ്പിക്കാൻ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിന് സർക്കാർ, സ്വകാര്യ ആശുപത്രികൾ, രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങൾ, രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർ എന്നിവർക്ക് സർക്കുലർ/വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button