റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറായി സേവനമനുഷ്ഠിക്കുന്ന മൈക്കൾ ദേബബ്രത പത്രയുടെ കാലാവധി വീണ്ടും ദീർഘിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയിരിക്കുന്നത്. മൈക്കൾ ദേബബ്രത പത്രയുടെ മൂന്ന് വർഷത്തെ കാലാവധി ജനുവരി 14- ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രസർക്കാറിന്റെ നീക്കം. ജനുവരി 15 മുതലാണ് ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി പത്രയെ വീണ്ടും നിയമിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന്റെ അപ്പോയിൻമെന്റ് കമ്മിറ്റിയാണ് പത്രയെ വീണ്ടും നിയമിക്കുന്നതിനുള്ള അംഗീകാരം നൽകിയിരിക്കുന്നത്. മോണിറ്ററി പോളിസി കമ്മിറ്റിയിലെ അംഗങ്ങളിൽ ഒരാളാണ് മൈക്കൾ ദേബബ്രത പത്ര. സെൻട്രൽ ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ എന്ന പദവിയും, ആർബിഐയുടെ ധനനയ കമ്മിറ്റിയിലെ അംഗമെന്ന പദവിയും മൈക്കൾ ദേബബ്രത പത്രയ്ക്ക് ഉണ്ട്.
Also Read: രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
Post Your Comments