വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടി ഗ്യാസ് സ്റ്റൗ നിരോധിക്കാനുള്ള ആലോചനയുമായി അമേരിക്ക. ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം തേടുകയാണ് യു.എസ് കണ്‍സ്യൂമര്‍ പ്രൊഡക്‌ട് സേഫ്റ്റി വിഭാഗം.
read also: വീണ്ടും നരബലി!! ഒമ്പതു വയസ്സുകാരനെ തലയറുത്ത് കൊലപ്പെടുത്തി: മൂന്നു പേർ പിടിയിൽ
ഗാസ് സ്റ്റൗ ഉപയോഗം മറഞ്ഞിരിക്കുന്ന വിപത്താണെന്നും സുരക്ഷിതമല്ലാത്തവ നിരോധിക്കാമെന്നാണ് ഏജന്‍സി കമ്മീഷ്ണറുടെ അഭിപ്രായം. 2022 ഡിസംബറില്‍ ഇന്റേണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസചര്‍ച്ച് ആന്റ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം കുട്ടികളിലുണ്ടാകുന്ന ആസ്മയുടെ കാരണങ്ങളിലൊന്ന് വീടുകളിലെ ഗ്യാസ് ഉപയോഗമാണെന്ന് ചൂണ്ടിക്കാട്ടുന്നു. 13% ചൈല്‍ഡ്ഹുഡ് ആസ്മയും ഗ്യാസ് ഉപയോഗത്തിലൂടെ വന്നതാണെന്നു സൂചിപ്പിക്കുന്ന പഠനത്തില്‍ ള് നൈട്രജന്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ ഗ്യാസ് സ്റ്റൗവുകൾ പുറംതള്ളുന്നുണ്ടെന്നും, കൃത്യമായ വെന്റിലേഷനില്ലാത്ത വീടുകളിലാണെങ്കില്‍ ഇവ ദോഷകരമായി തീരുമെന്നും പറയുന്നു.
Post Your Comments