KeralaLatest NewsNews

കേരളത്തിലേയ്ക്കുള്ള ട്രെയിനുകള്‍ വൈകും

ചെന്നൈ: തമിഴ്നാട്ടില്‍ റെയില്‍പ്പാത നവീകരണം നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള തീവണ്ടികള്‍ പലതും വൈകിയേക്കും. അടുത്ത മൂന്നുദിവസങ്ങളില്‍ തമിഴ്നാട്, വടക്കേ ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുവരുന്ന വണ്ടികള്‍ വൈകിയോടാന്‍ സാധ്യതയുണ്ട്. ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി റെയില്‍വേ ഡിവിഷനുകളിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. എഗ്മോറിനും നാഗര്‍കോവിലിനുമിടയിലും തിരുച്ചിറപ്പള്ളിയില്‍ നിന്ന് നാഗര്‍കോവില്‍, രാമേശ്വരം റൂട്ടുകളിലുമായി 15 തീവണ്ടികളും ഭാഗികമായി തിങ്കളാഴ്ചമുതല്‍ മൂന്നുദിവസത്തേക്ക് റദ്ദാക്കി.

മാറ്റങ്ങള്‍

ചെന്നൈ സെന്‍ട്രല്‍-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ് (22637): ചെന്നൈ സെന്‍ട്രലില്‍നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ന് പുറപ്പെടേണ്ട ട്രെയിന്‍ 1.45-ന് പുറപ്പെടും.

കാട്പാടി-ജോലാര്‍പ്പേട്ട മെമു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഈ റൂട്ടിലോടുന്ന പല തീവണ്ടികളും ചൊവ്വാഴ്ച വൈകാന്‍ സാധ്യതയുണ്ടെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22627): തിരുച്ചിറപ്പള്ളിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച രാവിലെ 7.20-ന് പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ഇന്റര്‍സിറ്റി എക്‌സ്പ്രസ് റദ്ദാക്കി. ബുധനാഴ്ച തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടേണ്ട തിരുവനന്തപുരം-തിരുച്ചിറപ്പള്ളി സൂപ്പര്‍ഫാസ്റ്റ് ഇന്റര്‍സിറ്റി എക്‌സ്പ്രസും (22628) റദ്ദാക്കി.

തിരുച്ചെന്തൂര്‍ എക്‌സ്പ്രസ്: പാലക്കാട്ടുനിന്ന് രാവിലെ 5.30-ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വിരുദുനഗറിനും തിരുച്ചെന്തൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല. പാലക്കാട്ട് നിന്ന് തിരുച്ചെന്തൂരിലേക്ക് ചൊവ്വാഴ്ച രാവിലെ 5.30-ന് തിരിക്കുന്ന തീവണ്ടി (16731) മധുരയ്ക്കും വിരുദുനഗറിനുമിടയില്‍ ഓടില്ല. ഉച്ചയ്ക് 12.05-ന് തിരുച്ചെന്തൂരില്‍നിന്ന് പാലക്കാട്ടേക്കുള്ള എക്‌സ്പ്രസ് (16732) തിങ്കളാഴ്ചയും ബുധനാഴ്ചയും തിരുച്ചെന്തൂരിനും വിരുദുനഗറിനുമിടയില്‍ സര്‍വീസ് നടത്തില്ല. പാലക്കാട്-തിരുച്ചെന്തൂര്‍ (16732) ചൊവ്വാഴ്ച തിരുച്ചെന്തൂരിനും മധുരയ്ക്കും ഇടയില്‍ ഓടില്ല. ചൊവ്വാഴ്ച വൈകീട്ട് 4.25-ന് മധുരയില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button