സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 631.83 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,115.48- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 187 പോയിന്റ് നഷ്ടത്തിൽ 17,914.20- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഓഹരി വിപണിയിൽ 1,376 ഓഹരികൾ ഉയർന്നും, 2,027 ഓഹരികൾ ഇടിഞ്ഞും, 152 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. കൂടാതെ, ബിഎസ്ഇ മിഡ്ക്യാപ് സൂചിക, സ്മോൾക്യാപ് സൂചിക എന്നിവയും 0.5 ശതമാനം വീതം ഇടിഞ്ഞിട്ടുണ്ട്.
ഇന്ന് ഓഹരി വിപണിയിൽ ടാറ്റാ മോട്ടോഴ്സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റൽസ്, പവർ ഗ്രിഡ് കോർപ്പറേഷൻ, ഡിവിസ് ലാബ്സ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി എന്റർപ്രൈസസ്, ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ്, അദാനി പോർട്ട്സ്, എസ്ബിഐ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Post Your Comments