റിയാദ്: ഹജ് തീർത്ഥാടനത്തിനായി ഫീസ് അടച്ചതിന് ശേഷം കൂടെക്കൂട്ടുന്നവരെ ചേർക്കാനാകില്ലെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രായമായ മാതാപിതാക്കൾ, ചെറിയ കുട്ടികൾ, ശാരീരിക വൈകല്യം തുടങ്ങിയ കാരണങ്ങളാൽ സഹായത്തിന് മറ്റൊരാളെ കൂടെ കൂട്ടുന്ന ആഭ്യന്തര തീർഥാടകർ വിവരം ഫീസ് അടയ്ക്കുന്നതിനു മുൻപ് വ്യക്തമാക്കണമെന്നാണ് മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.
Read Also: പ്രമേഹം നിയന്ത്രണ വിധേയമാക്കണോ? ഈ ഇലക്കറി ഡയറ്റിൽ ഉൾപ്പെടുത്തൂ
ഇക്കാര്യത്തിൽ വിദേശ ഹജ് തീർത്ഥാടകരുമായി ബന്ധപ്പെട്ട നിയമങ്ങൾ അതാത് രാജ്യങ്ങളിലെ ഹജ് കമ്മിറ്റി തീരുമാനിക്കുന്നതാണ്. ഹജ് വിസയോ സൗദിയിൽ താമസ വിസയോ ഉള്ളവർക്കോ മാത്രമേ ആഭ്യന്തരമായി ഹജ് ചെയ്യാൻ അനുവാദമുള്ളൂ. ഹജ് തീർത്ഥാടനത്തിനായി ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ കഴിഞ്ഞ ദിവസം സൗദി ആരംഭിച്ചിരുന്നു. ആഭ്യന്തര തീർത്ഥാടകരിൽ നിന്നുള്ള രജിസ്‌ട്രേഷൻ അപേക്ഷകൾ ഹജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ, നുസുക് ആപ്പ് ഉപയോഗിച്ചോ സമർപ്പിക്കാവുന്നതാണ്. ആഭ്യന്തര തീർത്ഥാടകർക്കായി നാല് തീർത്ഥാടന പാക്കേജുകൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വിശദമാക്കി.
ആദ്യ പാക്കേജിന് 10,596 മുതൽ 11,841 റിയാൽ വരെയും, രണ്ടാം പാക്കേജിന് 8,092 മുതൽ 8,458 റിയാൽ വരെയുമാണ് ഈടാക്കുന്നത്. മൂന്നാമത്തെ പാക്കേജിന് 13,150 റിയാലും, നാലാമത്തെ പാക്കേജിന് 3,984 റിയാലുമാണ് നിരക്ക്. ഈ തുകകൾ ഒന്നിച്ചോ, മൂന്ന് തവണകളായോ അടയ്ക്കാം. പന്ത്രണ്ട് വയസ് പ്രായമുള്ളവർക്കാണ് ഈ രജിസ്‌ട്രേഷൻ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകുന്നത്. അപേക്ഷ സമർപ്പിക്കുന്നവർക്ക് ജൂലൈ പകുതി വരെ സാധുതയുള്ള ഐഡി രേഖകൾ (പ്രവാസികൾക്ക് റെസിഡൻസി ഐഡി) നിർബന്ധമാണ്. മുൻപ് ഹജ് അനുഷ്ഠിക്കാത്തവർക്ക് മുൻഗണന നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Post Your Comments