![](/wp-content/uploads/2022/09/water-drinking.jpg)
മികച്ച ആരോഗ്യത്തിനു ഭക്ഷണം മാത്രം പോരാ. കൃത്യമായ രീതിയിൽ വെള്ളവും ശരീരത്തിന് ആവശ്യമുണ്ട്. പ്രായപൂര്‍ത്തിയായ ഒരാള്‍ കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരത്തിന് പല പ്രശ്നങ്ങളും ഉണ്ടാകും.
ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകും. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടുപിടിത്തം.
read also: കലോത്സവ ഭക്ഷണവിവാദം: അശോകൻ ചരുവിൽ പോസ്റ്റ് നീക്കി, തന്റെ പോസ്റ്റ് പിൻവലിക്കുന്നില്ലെന്നു അരുൺ കുമാർ
ഉയര്‍ന്ന സെറം സോഡിയം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഹൃദ്രോഗത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. സെറം സോഡിയം തോത് 142ന് മുകളില്‍ ആണെങ്കില്‍ ഹൃദയാഘാതം, പക്ഷാഘാതം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശ്വാസകോശരോഗം, പ്രമേഹം, മറവിരോഗം എന്നിവയുടെ സാധ്യത അധികമായിരിക്കും. 138-140 എന്ന തോതില്‍ സെറം സോഡിയം നിലനിര്‍ത്തിയാല്‍ മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരിക്കുമെന്നും ഗവേഷകർ പറയുന്നു.
Post Your Comments