ഉപ്പുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. ആവശ്യത്തിലധികം ഉപ്പ് ആഹാരത്തില്‍ ഉള്‍പ്പെടുത്തി തടി കെടാക്കുകയാണ് പലരും. ഉപ്പ് എത്ര കഴിക്കണമെന്നത് അറിയാതെയാണ് പലരും ഉപ്പ് ഉപയോഗിക്കുന്നത്. അതാണ് ആരോഗ്യപ്രശ്നങ്ങള്‍ വരാന്‍ കാരണമാകുന്നത്. ശരീരത്തിന് ആവശ്യമായ സോഡിയത്തിന്റെ ഉറവിടമാണ് ഉപ്പ്.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഒരു ടീസ്പൂണ്‍ ഉപ്പ് മാത്രമാണ് ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമുള്ളത്. ഒരു സ്പൂണ്‍ ഉപ്പില്‍ നിന്ന് 2.3 ഗ്രാം സോഡിയമാണ് ശരീരത്തിന് ലഭിക്കുക. ഒരു വയസ്സുള്ള കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്രാം ഉപ്പ് മതിയാകും. 2-3 വയസ്സുകാര്‍ക്ക് രണ്ട് ഗ്രാമും 6-7 വയസുകാര്‍ക്ക് മൂന്ന് ഗ്രാം ഉപ്പ് എന്നിവയാണ് ഡബ്ല്യൂഎച്ച്ഒ നല്‍കുന്ന നിര്‍ദ്ദേശം. കൗമാരപ്രായം മുതല്‍ ദിവസം അഞ്ച് ഗ്രാം ഉപ്പ് ഉപയോഗിക്കാം.
അദ്ധ്വാനിച്ച് വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നവര്‍ക്കും പ്രതിദിനം ആറ് ഗ്രാമില്‍ താഴെ ഉപ്പ് മതിയാകും. അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നത് ആഹാരത്തില്‍ ഉപ്പ് കൂടുതലായാല്‍ രക്ത സമ്മര്‍ദ്ദത്തിന് കാരണമാകുമെന്നാണ്. ഉപ്പ് ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നത് സ്ട്രെസ് ഹോര്‍മോണുകളുടെ അളവ് 75 % വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ഹൃദയത്തെയും രക്തധമനികളെയും വൃക്കകളെയും ഉപ്പിന്റെ അമിത ഉപയോഗം ദോഷകരമായി ബാധിക്കും. മസ്തിഷ്‌ക സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്ന രീതിയെയും ഇത് സ്വാധീനിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന അളവില്‍ ഉപ്പ് കഴിച്ചാല്‍ വാസ്‌കുലാര്‍ ഡിമെന്‍ഷ്യ പോലും പിടിപ്പെടാന്‍ സാദ്ധ്യതയുള്ളതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഉപ്പിന്റെ അളവ് രക്ത സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയത്. മനുഷ്യരുടെ സാധാരണ ഉപഭോഗം അനുസരിച്ചുള്ള ഉപ്പ് അടങ്ങിയ ഭക്ഷണം നല്‍കിയപ്പോള്‍ എലികളുടെ സ്ട്രെസ് ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിച്ചതിന് പുറമേ പാരിസ്ഥിതിക സമ്മര്‍ദ്ദത്തോടുള്ള എലികളുടെ ഹോര്‍മോണ്‍ പ്രതികരണവും ഇരട്ടി ആയതായി ഗവേഷകര്‍ കണ്ടെത്തി. ഉപ്പ് അധികമായാല്‍ സ്വഭാവ മാറ്റങ്ങളിലേക്ക് നയിക്കുമോ എന്നത് സംബന്ധിച്ച പഠനങ്ങളും നടക്കുന്നുണ്ട്.
Post Your Comments