തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇഎസ് ബിജിമോൾ പുറത്ത്. ജയാ മധുവിനെയാണ് ബിജിമോള്‍ക്ക് പകരം എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയത്. ജില്ലാ കമ്മിറ്റി അംഗമായി ബിജിമോള്‍ തുടരും.
read also: ഹജ് തീർത്ഥാടനം: ഫീസ് അടച്ച ശേഷം കൂടുതൽ ആളുകൾ പറ്റില്ലെന്ന് സൗദി അറേബ്യ
ജില്ലാ നേതൃത്വവും ഇഎസ് ബിജിമോളും തമ്മിലുള്ള പോര് നേരത്തെയുമുണ്ടായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം ബിജിമോളുടെ പേര് നിര്‍ദേശിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടർന്ന് ഇടുക്കിയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്നും ബിജിമോളെ ഒഴിവാക്കിയിരുന്നു. അതിന് പിന്നാലെ, പാര്‍ട്ടിയില്‍ പുരുഷമേധാവിത്വമാണ് എന്നാരോപിച്ച് ബിജിമോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത് പാർട്ടിയിൽ വിമർശനത്തിന് ഇടയായി.
Post Your Comments