Latest NewsNewsAutomobile

ആഡംബര വാഹന വിപണി കീഴടക്കാൻ പുത്തൻ മോഡലുകളുമായി മെഴ്സിഡസ് ബെൻസ് എത്തുന്നു

ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ വർഷം 15,822 മോഡലുകളാണ് ബെൻസ് വിറ്റഴിച്ചത്

ആഡംബര വാഹന വിപണിയിൽ ശക്തമായ ചുവടുവെപ്പുകളുമായി മെഴ്സിഡസ്- ബെൻസ് എത്തുന്നു. പുതുവർഷത്തിൽ 10 പുത്തൻ മോഡലുകളുമായാണ് മെഴ്സിഡസ്- ബെൻസ് വിപണി കീഴടക്കാൻ എത്തുന്നത്. 2022- നേക്കാൾ ആഡംബരം വാഹന വിപണിയിൽ നിന്നും കൂടുതൽ നേട്ടം കൊയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിവിധ മോഡൽ വാഹനങ്ങളാണ് അവതരിപ്പിക്കുക.

2022- ൽ ചില മോഡലുകൾ കമ്പനിക്ക് ഉയർന്ന വിൽപ്പന വളർച്ച കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. 69 ശതമാനം വിൽപ്പന വളർച്ചയാണ് 2022- ൽ രേഖപ്പെടുത്തിയത്. മേബാക്ക്, എഎംജി, എസ്- ക്ലാസ്, ഇക്യുഎസ് എന്നിവ ഉൾപ്പെടുന്ന ടോപ്- എൻഡ് ആഡംബര ശ്രേണിയിലാണ് ഇത്തവണ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ സാധ്യത.

Also Read: സ്ത്രീശാപം മുതൽ സർപ്പശാപം വരെ: വിവിധ ശാപങ്ങൾ ഏൽക്കാതിരിക്കാൻ ചെയ്യേണ്ടത്

ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ വർഷം 15,822 മോഡലുകളാണ് ബെൻസ് വിറ്റഴിച്ചത്. 2021- ൽ 11,242 മോഡലുകൾ വിറ്റഴിക്കാൻ സാധിച്ചിട്ടുണ്ട്. കോവിഡ് കാലയളവിന് മുൻപ് മെഴ്സിഡെസ്- ബെൻസിന്റെ വിൽപ്പന വിഹിതം 12 ശതമാനമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button