Latest NewsNewsBusiness

എംഎസ്എംഇ ഓൺലൈൻ വെബ് പോർട്ടലുമായി സൗത്ത് ഇന്ത്യൻ ബാങ്ക്, പുതിയ സേവനങ്ങൾ അറിയാം

പ്രോസസിംഗ് പൂർണമായും ഓൺലൈൻ മുഖാന്തരമാണ് നടക്കുക

രാജ്യത്തെ എംഎസ്എംഇകൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. എംഎസ്എംഇ സംരംഭങ്ങൾക്ക് ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്ന എംഎസ്എംഇ ഓൺലൈൻ വെബ് പോർട്ടലിനാണ് സൗത്ത് ഇന്ത്യൻ ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, 10 മിനിറ്റുകൾക്കകം വായ്പകൾക്കുള്ള അനുമതി ലഭിക്കുന്നതാണ്.

എംഎസ്എംഇ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ നീക്കം. ജിഎസ്ടി റിട്ടേൺ അടിസ്ഥാനപ്പെടുത്തിയാണ് ഒരു കോടി രൂപ വരെ വായ്പ നൽകുന്നത്. പ്രോസസിംഗ് പൂർണമായും ഓൺലൈൻ മുഖാന്തരമാണ് നടക്കുക. അതിനാൽ, വായ്പകൾ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ സാധിക്കും.

Also Read: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്: ഈ നിക്ഷേപ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ

സംരംഭകർക്ക് എംഎസ്എംഇകൾക്കായി അവതരിപ്പിച്ച ഓൺലൈൻ പോർട്ടിലിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയും. ശേഷം അടിസ്ഥാന വിവരങ്ങളും, ജിഎസ്ടി വിശദാംശങ്ങളും, പ്രമോട്ടർമാരുടെയും ഈടിന്റെയും വിവരങ്ങളും നൽകേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button