Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsCinemaBollywoodNews

സംവിധായകന്‍ രോഹിത് ഷെട്ടിക്ക് ഷൂട്ടിംഗിനിടെ പരിക്ക്

ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിക്ക് ഷൂട്ടിംഗിനിടെ പരിക്ക്. ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ് എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തിലാണ് സംവിധായകന് പരിക്കേറ്റത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ഒരു സംഘട്ടന രംഗം ഒരുക്കുന്നതിനിടയിലാണ് രോഹിത് ഷെട്ടിയുടെ വിരലുകള്‍ക്ക് പരിക്കേറ്റത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം സീരീസിന്റെ ചിത്രീകരണം പുനരാരംഭിച്ചു. രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്സിന്റെ ഭാഗമായുള്ള വെബ് സീരീസ് ആണ് ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്.

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ശില്‍പ ഷെട്ടി, വിവേക് ഒബ്റോയ് എന്നിവരും ഈ വെബ് സീരീസിന്റെ ഭാഗമാണ്. രോഹിതിന്റെ അടുത്തിടെ പുറത്തിറങ്ങിയ സര്‍ക്കസ് വാണിജ്യപരമായി നിരാശപ്പെടുത്തിയിരുന്നു. അജയ് ദേവ്ഗണ്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ക്കൊപ്പമുള്ള സിങ്കം എഗെയ്നാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്.

150 കോടി മുടക്കിൽ നിർമ്മിച്ച സർക്കസിന് ആഗോള കളക്ഷനിൽ വെറും 44 കോടി രൂപയാണ് നേടാനായത്. ആദ്യ ദിനം ആറ് കോടിയാണ് ചിത്രം നേടിയത്. കൂടാതെ, റോട്ടൻ ടൊമാറ്റോസ് ചിത്രത്തിന് പൂജ്യം റേറ്റിങ് ആണ് നൽകിയത്. ഷേക്‌സ്പിയറിന്റെ ‘ദ കോമഡി ഓഫ് എറേഴ്‌സ്’ എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്.

Read Also:- ഭക്ഷ്യവിഷബാധയല്ലെങ്കില്‍ മറ്റുള്ളര്‍ക്ക് എങ്ങനെ അസ്വസ്ഥതയുണ്ടായി? വിശദമായ അന്വേഷണം വേണമെന്ന് അഞ്ജുവിന്റെ കുടുംബം

പഴകിയ പ്രമേയമാണ് സിനിമയുടേതെന്നും രൺവീർ സിങിന്റെ പ്രകടനം പോലും ചിത്രത്തിന് ഗുണം ചെയ്തില്ലെന്നും പ്രശസ്ത നിരൂപകൻ തരൺ ആദർശ് അഭിപ്രായപ്പെട്ടു. ഈ വർഷം പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളിൽ ഒന്ന് പോലും വലിയ വിജയം നേടിയില്ല.

shortlink

Post Your Comments


Back to top button