
ഇടുക്കി: ഇടുക്കിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. വഴിയിൽ കിടന്ന മദ്യം കഴിച്ച ശേഷമാണ് ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. അടിമാലിയിലാണ് സംഭവം. തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി അപ്‌സരകുന്ന് സ്വദേശികളായ അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രണ്ടുപേർ പൂർണമായും അപകടനില തരണം ചെയ്തു. എന്നാൽ, കുഞ്ഞുമോൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഭക്ഷ്യ വിഷബാധ അല്ലെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അടിമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. വ്യാജമദ്യം ആണോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
Post Your Comments