ന്യൂഡല്‍ഹി: ജോഷിമഠിലെ ദുരിതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഭൂമി ഇടിഞ്ഞ് താഴുന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.ഉത്തരാഖണ്ഡിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജോഷിമഠ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. അതേസമയം, സ്ഥിതി പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി ജോഷിമഠിലെത്തി. ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു.
Read Also: വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം: 685 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
ജോഷിമഠില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും, ഭൂമിക്കടിയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. തൊട്ടടുത്തുള്ള ജ്യോതിര്‍മഠിലും കെട്ടിടങ്ങളില്‍ വിള്ളല്‍ കണ്ട് തുടങ്ങി. ജ്യോതിര്‍മഠില്‍ ശങ്കരാചാര്യ മഠത്തില്‍ ചുവരില്‍ വിള്ളല്‍ രൂപപ്പെട്ടു. ആശങ്ക കടുക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേരിട്ട് പ്രശ്നത്തില്‍ ഇടപെടുന്നത്.
Post Your Comments