
തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ടാ ആക്രമണത്തില്‍ നാല് യുവാക്കള്‍ക്ക് പരിക്കേറ്റു. പേട്ട പാറ്റൂരിലാണ് സംഭവം. ഇവിടെ സ്ഥിതിചെയ്യുന്ന പുത്തരി ബില്‍ഡേഴ്സിന്റെ ഉടമയായ നിതിനും കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കുമാണ് ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റത്.
നിതിന്റെ സുഹൃത്തുക്കളാണ് പരിക്കേറ്റ യുവാക്കള്‍. ഗുണ്ടാനേതാവ് ഓം പ്രകാശും സംഘവുമാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പേട്ട പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരത്ത് ഒരിടവേളയ്ക്കു ശേഷമാണ് ഗുണ്ടാ ആക്രമണം ഉണ്ടാകുന്നത്. 2009ൽ കോളിളക്കം സൃഷ്ടിച്ച പോൾ മുത്തൂറ്റ് വധക്കേസിലൂടെ മാധ്യമശ്രദ്ധ നേടിയയാളാണ് ഓംപ്രകാശ്. അന്ന് കൊല്ലപ്പെട്ട പോളിനൊപ്പം ഓപ്രകാശും തിരുവനന്തപുരത്തെ മറ്റൊരു ഗുണ്ടാനേതാവായ പുത്തൻപാലം രാജേഷും കാറിലുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
Post Your Comments